രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച്കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹോമിയോപ്പതി ഡി.എം.ഒ ഡോ. സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സുമി ശ്രീകണ്ഠൻ, ലക്ഷ്മി വർമ്മ എന്നിവർ യോഗ പരിശീലനം നൽകി. എൻ.എച്ച്.എം ജൂനിയർ കൺസൾട്ടന്റ് ഡോ. ഗോപു ഉത്തമൻ ആശംസ അർപ്പിച്ചു.