പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി ജി.എൽ.പി.എസ് മാമാങ്കരയിൽ നിർമിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതി പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ടി.പി രമ്യ പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീജ സെബാസ്റ്റ്യൻ, വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ്, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയ് മോൾ വർഗീസ്, മെമ്പർമാരായ അബ്ദുൽ കരീം, റംലത്ത് നെയ്തകോടൻ, ഹഫ്സത്ത് പുളിക്കൽ, റിട്ട.പ്രധാനധ്യാപകരായ കെ.എൻ മുരളീധരൻ, ജോർജ് മിഖയേൽ, സി.ആർ.സി കോർഡിനേറ്റർ മനു പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. പ്രധാനധ്യാപിക സോളി തോമസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.പി ഹസ്‌കർ നന്ദിയും പറഞ്ഞു.