കേരള നോളജ് ഇക്കണോമി മിഷന്റെ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് സർക്കാർ-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഈ വർഷം 50,000ത്തിൽ അധികം യുവതി – യുവാക്കൾക്ക് പരിശീലനം നൽകുകയും, പരിശീലനം പൂർത്തീകരിക്കുന്നവർക്ക് നോളജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിൽ അവസരം നൽകുകയും ചെയ്യും.

പരിശീലന മേഖലകളും പ്രോഗ്രാമുകളും

IT

  1. Cyber Security & Ethical Hacking

      2.Python Programming

  1. Machine Learning & Artificial Intelligence
  2. Full Stack Development (MERN)
  3. Data Science
  4. App development with Flutter

Accounting and Finance

1.Computerised

2.Enrolled Agent

Agriculture

1.Hydroponics

Healthcare

1.Certificate Programme in Advanced Biomedical Equipment

2.Certificate Programme in Medical Coding & Medical Billing

3.Advanced Post Graduate Diploma In Clinical Research and Pharmacovigilance

Automotive

1.Mechanical Design Program

Chemicals and Petrochemicals

1.Plastics Product Manufacturing Operator

Civil and Design

1.Autodesk BIM For Architecture Design Development

2.Certificate Course In Interior Design

Electronics and Hardware

1.Electronic System Design

2.PG Diploma in VLSI SoC Design and Verification

3.Computer Hardware and Network Maintenance with e-Gadget Technologies

4.Advanced Diploma in Bio-medical Engineering

Food processing

1.Professional Certificate in Artisanal Bakery

Media & Entertainment

1.Digital Marketing

2.Diploma in digital media production

3.Diploma in Digital Videography

4.Graphic Designer

സ്കിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ  https://bit.ly/Kkemskillregistration എന്ന ലിങ്ക് വഴി ഓഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. പട്ടികജാതി, പട്ടികവർഗ്ഗം, ട്രാൻസ്‌ജെൻഡർ, ദാരിദ്ര രേഖയ്ക്ക് താഴെ വരുന്ന  സ്ത്രീകൾ, തീരദേശവാസികൾ, അംഗപരിമിതർ, സിംഗിൾ പാരന്റ് വുമൺ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക സ്കിൽ സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.