പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് പ്രിയമേറുന്നു. അസുഖബാധിതനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആശ്വാസമായി. സൗദി അറേബ്യയിലെ ദമാമില്‍ നിന്നു ഇന്നലെ (സെപ്റ്റംബര്‍ 28) രാവിലെ അസുഖ ബാധിതനായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ കൊല്ലം മയ്യനാട് സ്വദേശി പ്രിന്‍സ് വാസുവിനെ ആംബുലന്‍സില്‍ ഉടന്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു.