പൊന്നാനി നഗരസഭ ജനകീയസൂത്രണ പദ്ധതി 2023-24വാർഷിക പദ്ധതി സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം നെൽവിത്ത് വിതരണത്തിന് തുടക്കമായി. കർഷകർക്ക് കുറഞ്ഞ ചെലവിൽ വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഈവർഷം നെൽകർഷകർക്ക് വിത്ത്, ജൈവ വളം, കുമ്മായം, കൂലി ചിലവ് എന്നിവയും സബ്സിഡി ഇനത്തിൽ നൽകും.
കഴിഞ്ഞ വർഷം 10000 കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകൻ ദേവൻ തൊട്ടിയിലിന് വിത്ത് നൽകി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യഷത വഹിച്ചു. കൃഷി ഓഫീസർ സലീം, ടി.ഹമീദ്, കർഷകരായ ദേവൻ തൊട്ടിയിൽ, നാരായണൻ, രജീഷ്. യു, സുബ്രഹ്മണ്യൻ,തുടങ്ങിയവർ പങ്കെടുത്തു.