തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്ത് ഒമ്പതിന് വിവിധ പരിപാടികളോടെ പട്ടിക വർഗ വികസന വകുപ്പ് ആചരിക്കും. ഉച്ചയ്ക്ക് 12.30 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്യും. തദ്ദേശീയ വനിതയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളിയുമായ മിന്നു മണിയെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിക്കും. മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും.
മന്ത്രിമാരായ വി. ശിവൻ കുട്ടി, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ സംസാരിക്കും. 9 മുതൽ 15 വരെ എല്ലാ ജില്ലകളിലും വിവിധ പരിപാടികളോടെ തദ്ദേശീയ വാരാചരണവും നടത്തും. മിന്നു മണിക്കു പുറമേ തദ്ദേശീയ വിഭാഗത്തിൽ നിന്ന് ഉന്നത വിജയം നേടിയ യുവ പ്രതിഭകളെ ആദരിക്കും. രാവിലെ 10 മുതൽ അയ്യൻകാളി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. തദ്ദേശീയ ജനതയുടെ തനത് സംസ്ക്കാരം പ്രകടമാക്കുന്ന പ്രദർശന മേളയും വിതുര മണിതൂക്കിയിലെ തദ്ദേശീയ സമൂഹം നിർമിച്ച കര കൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തും.