ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ – വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ ചെലവഴിച്ചാണ് മിത്രപ്പുഴ – വായനശാല പടി, വേങ്ങൂർപ്പടി – കോവേലിൽ പടി റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. റോഡിന് കൂടുതല്‍ ഉറപ്പും ദൃഢതയും നല്കാന് കഴിയുന്ന ആധുനിക രീതിയിലാണ് നിർമ്മാണം.
നഗരസഭ അംഗങ്ങളായ വി.എസ് സവിത, ലതിക രഘു, പ്രൊജക്റ്റ് ഇമ്പ്ലിമെന്റഷൻ യൂണിറ്റ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ഡി ബെൻസിലാൽ, തുടങ്ങിയവർ പങ്കെടുത്തു.