വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ ഡിവിഷന്റെ കീഴില്‍ വരുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് പരിധിയിലുള്ള പ്രദേശങ്ങളിലാണ് നടപടി. വെള്ളക്കര കുടിശ്ശികയുള്ള 217 ഗാര്‍ഹിക കണക്ഷനുകളും 80 ഗാര്‍ഹികേതര കണക്ഷനുകളും പ്രവര്‍ത്തന രഹിതമായ 195 വാട്ടര്‍ കണക്ഷനുകളും വിച്ഛേദിച്ചിട്ടുണ്ട്.
നടപടികള്‍ തുടരുമെന്നും കുടിശ്ശികയുള്ളവര്‍ അത് എത്രയും പെട്ടെന്ന് അടച്ച് നടപടികളില്‍ നിന്നും ഒഴിവാകണമെന്നും കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
കണ്ണൂര്‍ കോര്പറേഷന് – വാര്‍ഡ് 35, 37, 47, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് നാല്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് അഞ്ച്, കടമ്പൂര് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് മൂന്ന്, മുണ്ടേരി ഗ്രാമപഞ്ചായത്ത് – വാര്‍ഡ് ആറ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് മൂന്ന്, 18, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13 എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതരായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേക്ഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇലക്ട്രോണിക് വീല്‍ചെയര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 8281999015.
അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് ഫ്രീഡം സ്ട്രഗ്ള്‍ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 15 മുതല്‍ 20 വയസ്സ് പ്രായമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് മണി വരെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് മത്സരം. താല്പര്യമുള്ളവര് അപേക്ഷിക്കാനായി https://forms.gle/7aJjVpKpBaqaECyp6 ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഫോണ്‍: 8075851148, 9633015813, 7907828369.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഐ എച്ച് ആര് ഡിയുടെ പട്ടുവം കയ്യംതടത്തുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ഹിന്ദി, മലയാളം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യു ജി സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ആഗസ്റ്റ് 15നകം അപേക്ഷ caspattuvam.ihrd@gmail.com ല്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547005048, 9847007177.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മാലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 14ന് രാവിലെ 10.30ന് സംരംഭക ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. മാലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9400401293.
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടൂ രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവര്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായം: 17നും 35 ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 26. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04734296496, 8547126028.
നടുവില്‍ ഗവ: പോളിടെക്നിക് കോളേജില്‍ പുതുതായി അനുവദിച്ച ഓട്ടോമൊബൈല്‍ ലക്ച്റർ , ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 16ന് രാവിലെ 10.30ന് പോളിടെക്നിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 0460 2251033.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി -231/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 ആഗസ്റ്റ് ആറിന് നിലവില്‍ വന്ന 228/2020/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2023 ആഗസ്റ്റ് ആറ് മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ (ചെണ്ടയും അനുബന്ധ ഉപകരണങ്ങളും) വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം വാദ്യമേളം തൊഴിലാക്കിയിട്ടുള്ളവരും ഉപകരണങ്ങള്‍ ആവശ്യമുള്ളതുമായ പട്ടികവര്‍ഗക്കാര്‍ മാത്രമുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 18ന് മൂന്ന് മണിക്കകം ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ/ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
കെ എസ് ഇ ബി ലിമിറ്റഡിന് വിവിധ ഉപഭോക്താക്കള്‍/ സ്ഥാപനങ്ങള്‍ ഇതുവരെ വരുത്തിയ വൈദ്യുതി ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെ ആകര്‍ഷകമായ പലിശ ഇളവുകള്‍ നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. 15 വര്‍ഷത്തിനു മുകളില്‍ കുടിശ്ശികയുള്ളവര്‍ക്ക് നാല് ശതമാനം പലിശ മാത്രമേ ഈടാക്കുകയുള്ളൂ. നിലവിലെ പലിശ നിരക്ക് 18 ശതമാനം. അഞ്ച് മുതല്‍ 15 വര്‍ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് ആറ് ശതമാനവും പലിശ നല്കിയാല് മതിയാകും.
ഇതിനു പുറമെ മുതലും പലിശയും ഒന്നിച്ചടക്കുന്നവര്‍ക്ക് പലിശയില്‍ വീണ്ടും രണ്ട് ശതമാനം ഇളവ് ലഭിക്കും. നിലവില്‍ കോടതി കേസുകളില്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കും (വൈദ്യുതി മോഷണം ഒഴിച്ച്) കേസുകള്‍ പിന്‍വലിച്ച് ഇതിന്റെ ആനുകൂല്യം നേടാം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യത്തിന് താല്പര്യമുള്ള എല്‍ ടി ഉപഭോക്താക്കള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. എച്ച് ടി ഉപഭോക്താക്കള്‍ സ്പെഷല്‍ ഓഫീസര്‍, റവന്യൂ, വൈദ്യുതി ഭവനം, തിരുവനന്തപുരം ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന റോഡരികിലുള്ള മരം ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും.
ഈ അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ പോളിടെക്നിക് ഡിപ്ലോമ കോഴ്സിന് (ലാറ്ററല്‍ എന്‍ട്രി) കണ്ണൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസ്റ്റ് 14 ന് നടക്കും. ഫീസിനത്തില്‍ ഒടുക്കേണ്ട തുക എടിഎം കാര്‍ഡ് വഴിയും പിടിഎയില്‍ അടക്കേണ്ട തുക പണമായും കരുതണം. അഡ്മിഷന് സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org /let എന്ന വെബ്സൈറ്റില്‍ ലഭിക്കും.