എടവണ്ണ വെറ്ററിനറി ഉപകേന്ദ്രത്തിന് ചാത്തല്ലൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. തറക്കലിടൽ കർമ്മം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു.അബ്ദുൾ അസീസ് മുഖ്യാതിഥിയായി. മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 10.3 ലക്ഷവും ഉൾപ്പെടെ 15.3 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ബാബുരാജൻ, ഷംന അക്ബർ, പഞ്ചായത്ത് അംഗങ്ങളായ കരീം, ജവഹർസാദത്ത്, ശിഹാബുദ്ദീൻ, ജസീൽ, ജമീലാ ലത്തിഫ്, ജാഫർ, സുരേഷ്ബാബു, അഭിലാഷ്, സുരേന്ദ്രൻ, ബഷീർ, അഷ്റഫ്, വീരാണി മാസ്റ്റർ, അഹമ്മത് മാനു, അബ്ദുറസാഖ്, ഹാരിസ്, രാമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ അൻവർ കെ.ടി.സ്വാഗതവും എടവണ്ണ വെറ്ററിനറി സർജൻ ഡോ.രജീഷ് നന്ദിയും പറഞ്ഞു.
![](https://prdlive.kerala.gov.in/wp-content/uploads/2023/08/WhatsApp-Image-2023-08-16-at-4.57.47-PM-65x65.jpeg)