കണ്ണോത്ത് മല വാഹനാപകടത്തിൽ പരിക്കേറ്റവരെ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ വയനാട് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. ദാരുണമായ വാഹന അപകടം കേരളത്തിൻ്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
