ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എം.പി.കെ.ബി.വൈ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.