സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ മത്സ്യത്തൊഴിലാളികളും അടിയന്തിരമായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാകുംവിധം കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാല്‍  കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം വേഗത്തില്‍ മനസ്സിലാക്കുന്നതിനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുമാണ് ആപ്ലിക്കേഷന്‍ സംവിധാനം. എന്നാല്‍ ചില മത്സ്യത്തൊഴിലാളികള്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.  മത്സ്യത്തൊഴിലാളികളുടെ സഹായത്തിനായി സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.