വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി വിവര-വിജ്ഞാനവ്യാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ഈ ഓണം വരുംതലമുറയ്ക്ക്’ എന്ന പേരില്‍ ഓണാശംസ കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് സംഘടിപ്പിച്ചത്. ജില്ലാതലത്തിലെ മത്സരവിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെയാണ് സമ്മാനതുക. പ്രോത്സാഹന സമ്മാനമായി പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചിബാഗ് നല്‍കും..
വിജയികള്‍
എച്ച്.എസ്
1. അശ്വന്ത്‌ലാല്‍ – ജെ.എഫ്.എം എച്ച്.എസ്.എസ് കരുനാഗപ്പളളി
2. ലക്ഷ്മി – സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വെളിയം
3. പ്രിയങ്ക – സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്, വെളിയം
യു.പി
1. അശ്വിത ജിത്ത് – എല്‍.പി.യു.പി.എസ് കരുനാഗപ്പളളി
2. ആദി കൃഷ്ണന്‍ – പി.എസ്.പി.എം.മടപ്പളളി, ചവറ
3. ലക്ഷ്മി.ബി – എസ്.ആര്‍.വി.യു.പി.എസ് ചങ്ങന്‍കുളങ്ങര, കരുനാഗപ്പളളി.