പട്ടികജാതി വികസന വകുപ്പിന്റെ കുഴൽമന്ദം ചന്തപ്പുര ഇ.പി ടവറിലുള്ള ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിങ്ങ് സെന്ററിൽ നടക്കുന്ന സൗജന്യ പൊതു പരിശീലനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗക്കാർക്കാണ് പരിശീലനം. ഒ.ബി.സി വിഭാഗക്കാരിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉളളവരെ പരിഗണിക്കും. ജാതി, വരുമാനം (ഒ.ബി.സി ക്കാർക്ക് മാത്രം) വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷകൾ ഒക്ടോബർ 20 ന് വൈകിട്ട് അഞ്ചിനകം കുഴൽമന്ദം ഗവ.പ്രീ.എക്സാമിനേഷൻ സെന്ററിൽ നൽകണം. പട്ടികജാതി വിദ്യാർത്ഥികൾക്ക് ദൂര പരിധിക്ക് വിധേയമായി സ്റ്റൈപ്പന്റ് നൽകും. അപേക്ഷയുടെ മാതൃകയും വിജ്ഞാപന പകർപ്പും ജില്ലാ/ബ്ലോക്ക് /നഗരസഭ/പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ-04922-273777.
