മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മെഷീന്‍ ലേര്‍ണിംഗ് എന്ന വിഷയത്തില്‍ സെമിനാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്സും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫെസ്സറും കോഴിക്കോട് എന്‍.ഐ.ടി യിലെ റിസര്‍ച്ച് സ്‌കോളറുമായ കെ.എ ഷാഹിന സെമിനാര്‍ അവതരിപ്പിച്ചു. ക്വിസ് മത്സരത്തില്‍ മീനങ്ങാടി ജി.എച്ച്. എസ് എസ് ഒന്നാം സ്ഥാനവും നടവയല്‍ എസ്.ടി.എച്ച്. എസ് എസ് രണ്ടാം സ്ഥാനവും കല്പറ്റ എസ് കെ എം ജെ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.