മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സങ്കല്‍പ്പ് സപ്താഹിന്റെ ഭാഗമായി അഞ്ചാം ദിവസം തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളം ഗവ.ഹൈസ്‌കൂളില്‍ ശിക്ഷക് ഏക് സങ്കല്‍പ്പ് പരിപാടി നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജേഷ് വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.എന്‍ ഹരീന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.ചന്ദ്രന്‍,ഇന്ദിര പ്രേമചന്ദ്രന്‍, ബി.എം വിമല,പി.കെ അമീന്‍,പ്രധാനധ്യാപകരായ വി.പി പ്രേമദാസ്, വി.പി വിനീഷ്,പി ടി എ പ്രസിഡന്റ് കെ സിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.