പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിര്‍ധനരായവര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിച്ചു നല്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വര്‍ഷത്തെ നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് എസ് ഡി പി ഫണ്ട് ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം പട്ടികജാതിക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി നിര്‍മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 10 പട്ടികജാതി വിഭാഗക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിച്ചത് . കടമുറി പൂര്‍ത്തീകരിച്ച വേടര്‍ സമുദായത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് മൂന്നുലക്ഷം രൂപയും മറ്റു പട്ടികജാതി വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപയും സംരംഭം തുടങ്ങുന്നതിനായി സബ്സിഡി ഇനത്തില്‍ ലഭിക്കും.
പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര് സജില അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
