ഇളമാട് സര്‍ക്കാര്‍ ഐടിഐയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടന്നു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. പൂതൂര്‍ വാര്ഡ്മെമ്പര് ഷൈനി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ് ഷൈന്‍കുമാര്‍ മുഖ്യ പ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രിന്‍സിപ്പാള്‍ സി ഗോപകുമാര്‍, ട്രെയിനികള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.