സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 11ന് മലപ്പുറത്ത് നടക്കും. ന്യൂനപക്ഷ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികളായ 32 പേർ പങ്കെടുത്തു.
സെമിനാറിന്റെ വിജയത്തിനായി കെ.കെ.എസ് തങ്ങൾ പെരിന്തൽമണ്ണ (ചെയർമാൻ),  ഡോ. പി.പി മുഹമ്മദ്, ജോജി വർഗീസ്(വൈസ് ചെയർമാൻമാർ), ഇ. മൊയ്തീൻ ഫൈസി പുത്തനഴി(ജനറൽ കൺവീനർ), കെ.ജി വിശംഭരൻ, പി.പി മുജീബ് റഹ്‌മാൻ, എ.ടി ഷറഫുദ്ധീൻ, വി.പി നൗഷാദ് (കൺവീനർമാർ), വി.പി അൻസാർ(കോഡിനേറ്റർ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു. കമ്മിഷൻ അംഗം കമ്മിഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. കമ്മിഷൻ അംഗം പി. റോസ സ്വാഗതവും വി.പി അൻസാർ നന്ദിയും പറഞ്ഞു.