പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളക്ക് പൊന്നാനി നിളയോര പാതയിൽ തുടക്കമായി. പരിപാടി പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഗ്രിന്യൂട്രിഗാർഡൻ പദ്ധതി ജില്ലാതല ഉദ്ഘാടനവും പ്രദർശന മേളയുടെ ഭാഗമായി നടന്നു. ഒക്ടോബർ 31 വരെയാണ് പ്രദർശന വിപണന മേള നടക്കുക. ചടങ്ങിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
കുടുംബശീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് പദ്ധതി വിശദീകരിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, രജീഷ് ഊപ്പാല, തവനൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി പ്രൊഫ. ഡോ. പ്രിയ ജി.നായർ, ഫാം ലൈവിലി ഹുഡ് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഹണിമോൾ രാജു, നബാർഡ് ജില്ലാ വികസന ഓഫീസർ മുഹമ്മദ് റിയാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മുഹമ്മദ് കാട്ടുപ്പാറ, ജില്ലാ പ്രോഗ്രാം മാനേജർ പി.എം മൻഷൂബ, വാർഡ് കൗൺസിലർമാർ, പൊന്നാനി നഗരസഭാ സെക്രട്ടറി സജിറൂൺ, പൊന്നാനി നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവരും പങ്കെടുത്തു.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ചെറുധാന്യങ്ങളുടെ വിത്ത് ശേഖരത്തിന്റെ പ്രദർശനം, വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം, കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
കുടുംബശ്രീയുടെ രുചി പെരുമയിൽ ഭക്ഷ്യമേള
പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യ മേളക്ക് മാറ്റുകൂട്ടി കുടുംബശ്രീയുടെ ഭക്ഷ്യമേളയും.
ജില്ലയിലെ ഒൻപത് കുടുംബശ്രീ യൂണിറ്റുകളും ജില്ലയിലെ അട്ടപ്പാടി രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുൾപ്പടെ പത്ത് യൂണിറ്റുകളാണ് മേളയിൽ രുചിവിഭവങ്ങൾ വിളമ്പുന്നത്. ,കുഞ്ഞി തലയിണ, കരിജീരക കോഴി, മണവാളൻ കോഴി, മലബാർ ദം ബിരിയാണി എന്നിവയും മത്തൻ പായസം, കുമ്പളം പായസം, ചാമ അരി പായസം എന്നിവ ഉൾപ്പെടെ വിവിധതരം പായസങ്ങളും, അട്ടപ്പാടി രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഊര് കാപ്പിയും, വനസുന്ദരിയും കുടുംബശ്രീ ഫുഡ് കോർട്ടിൽ ലഭ്യമാകും. കൂടാതെ തനത് പൊന്നാനി വിഭവങ്ങൾക്കൊപ്പം
കൊത്തുപൊറോട്ട, കിഴിപൊറോട്ട, കാടമുട്ട ഫ്രൈ തുടങ്ങി വിവിധയിനം രുചികളുടെ കലവറയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയിൽ ഒരുക്കുന്നത്.മേളയിൽ ഇന്ന്
‘നാഞ്ചിൽ 2.0’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ ഇന്ന് (ഒക്ടോബർ 28) രാവിലെ പത്തിന് കൃഷി കൂട്ടങ്ങളും കാർഷിക മേഖലയുടെ വികസനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചക്ക് രണ്ടിന് അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ നടക്കും.