കാര്‍ഷിക ഉത്പാദനമേഖലയില്‍ ഉത്പാദനം മെച്ചപ്പെടുത്തുവാനും, കര്‍ഷകരുടെ നേട്ടങ്ങള്‍ക്കു വേണ്ടിയും കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ അഞ്ചല്‍ ബ്ലോക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹ്യസമൃദ്ധി പ്രദേശത്തെ കാര്‍ഷിക ഉത്പാദനത്തിനും വിതരണത്തിനും മുതല്‍ക്കൂട്ടാകുന്നു. കര്‍ഷകരില്‍ നിന്നും വിവിധതരം കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ശേഖരിച്ച് ഗുണമേന്മയോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍. 3000 ഷെയര്‍ ഹോള്‍ഡേഴ്സാണ് നിലവിലുള്ളത്. ഉത്പാദന ചെലവ് കുറയ്ക്കുവാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും അഗ്രികള്‍ച്ചര്‍ ഡ്രോണുകളുടെ സാധ്യത വിനിയോഗിക്കുന്നുമുണ്ട്. അവ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
നെട്ടയം ഏലായില്‍ അഗ്രിക്കള്‍ച്ചര്‍ ഡ്രോണിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത് നിര്‍വഹിച്ചു.
