മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.

സൈകാട്രിസ്റ്റ് നിയമനം

നാഷ്ണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈകാട്രിസ്റ്റ് നിയമനം. യോഗ്യത എം.ഡി, സൈകാട്രിക് മെഡിസിന്‍ ഡിപ്ലോമ. പ്രായപരിധി 67. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍ 12 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.

ഡോക്ടര്‍ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ താല്‍ക്കാലിക നിയമനം. യോഗ്യത എം.ബി.ബി.എസ്, ടി.സി/എംസി രജിസ്ട്രേഷന്‍ അധിക യോഗ്യതയാണ്. ഡിസംബര്‍ 12 ന് രാവിലെ 11 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടക്കും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന.