ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് ഫാം കാര്‍ണിവല്‍ – 2024′ ന് തുടക്കമായി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബി.ആര്‍.സി ചെറുവത്തൂരിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം പട്ടം പറത്തിക്കൊണ്ട് കാര്‍ണിവലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍ മേധാവി ഡോ.ബി.രമേശ, വാര്‍ഡ് മെമ്പര്‍ പി.അജിത, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ.രശ്മി പോള്‍, വിദ്യാകിരണം മിഷന്‍ കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു.

കാര്‍ണിവലിന്റെ ഭാഗമായി ഗവേഷണ കേന്ദ്രം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പടന്നക്കാട് കാര്‍ഷിക കോളേജ് ഡീന്‍ ഡോ.സജിതാറാണി നിര്‍വ്വഹിച്ചു. പ്രശസ്ത മൗത്ത് പെയിന്റിംഗ് കലാകാരി സുനിത തൃപ്പാണിക്കര ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി.വനജ സ്വാഗതവും കേന്ദ്രം അസോസിയേറ്റ് പ്രൊഫസര്‍ പി.കെ.രതീഷ് നന്ദിയും പറഞ്ഞു.