ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ മുതിര്‍ന്ന വ്യക്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ നടപ്പാക്കി വരുന്ന ആരോഗ്യ-സാമൂഹ്യ സുരക്ഷാ പദ്ധതിയായ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി സ്നേഹയാത്ര 2024 എന്ന പേരില്‍ വിനോദയാത്ര സംഘടിപ്പിച്ചു. ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ജാനകീദേവി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
50 പേരടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെ ട്രെയിന്‍ യാത്ര, തേക്ക് മ്യൂസിയ സന്ദര്‍ശനം, നെടുങ്കയം വനയാത്ര, കനോലി പാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കെ.എസ്.എസ്.എം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദേവിക, വയോമിത്രം ജീവനക്കാരായ അഞ്ജു, സി. ദിവ്യ, ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
