സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ കോളേജുകളിൽ 2025-26 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ്‌ (എച്ച്.ഡി.സി & ബി.എം) കോഴ്സിലേക്കുള്ള അപേക്ഷ ജൂൺ 5 മുതൽ ഓൺലൈനായി സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 വരെ. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും https://scu.kerala.gov.in.