തിരുവനന്തപുരം സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ്) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനുമാണ് യോഗ്യത. മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ www.cet.ac.in ൽ കൊടുത്തിട്ടുള്ള ഗൂഗുൾ ഫോം വഴി ജൂലൈ 5 നുള്ളിൽ രജിസ്റ്റർ ചെയ്തതിനു ശേഷം 7 ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496640532.