പോളിടെക്നിക് കോളേജുകളിൽ സ്പോർട്ട്സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് 20ന് SITTTR ഓഫീസിൽ വെച്ച് നടത്തും. നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 9.45 ന് SITTTR, കളമശ്ശേരി ഓഫീസിൽ എത്തിച്ചേരണം. രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ.