സന്നിധാനത്തും പരിസരത്തും തീര്‍ഥാടകര്‍ക്ക് വിരിവെയ്ക്കുവാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള വിരിപ്പന്തല്‍, അന്നദാനമണ്ഡപത്തിന്റെ മുകളിലത്തെ നില, പാണ്ടിത്താവളത്ത് മാംഗുണ്ട അയ്യപ്പനിലയം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലെ ക്യൂ കോംപ്ലക്സ്, മരാമത്ത് കോംപ്ലക്സിന്റെ മുന്‍വശത്തുള്ള മൂന്ന് പ്ലാറ്റ്ഫോമുകള് എന്നിവിടങ്ങളില്‍ വിശാലമായ സൗകര്യങ്ങളാണ് വിരിവെയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്തജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഇവിടങ്ങളില്‍ വിരിവെയ്ക്കാം.
