സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ജില്ലയിൽ ആരംഭിക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി തലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ ബിഎഡുമാണ് യോഗ്യത. അഭിമുഖത്തിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. സെപ്റ്റംബർ 25 നകം ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ കോർഡിനേറ്റർ, ജില്ലാ സാക്ഷരത മിഷൻ, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത്, പിഒ, 673122 എന്ന വിലാസത്തിൽ ലഭ്യമാകണം. ഫോൺ: 04936 202091.
