കുട്ടനാട് നിയോജകമണ്ഡലത്തിലെ സർക്കാർ സ്കൂളുകൾക്കുള്ള ലാപ്ടോപ് വിതരണം തോമസ് കെ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എം എൽ എയുടെ ആസ്തി വികസന ഫണ്ട് 2025-26ൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ മണ്ഡലത്തിലെ 31 സ്കൂളുകൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ജലജ കുമാരി, വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.