ഈ വര്‍ഷത്തെ ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ നിയമവകുപ്പ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
‘വാഗ്മി – 2025’ എന്ന പേരിലാണ് 3-ാം ആഖില കേരള ഭരണഘടന പ്രസംഗമത്സരം സംഘടിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ഫൈനല്‍ മത്സരം തിരുവനന്തപുരത്തു നടത്തുന്നതാണ്. മത്സരത്തില്‍ ഒന്നാം സമ്മാനമായി 25,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, രണ്ടാം സമ്മാനമായി 15,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 10,000/- രൂപയും ടോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
ഒരു കോളേജില്‍ നിന്നും ഒരു വിദ്യാര്‍ഥിക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താൽപര്യപ്പെടുന്ന വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ lawolpc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 ന് 5 മണിക്ക് മുമ്പായി ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.lawsect.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2517066 .
