കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളിൽ കരാർ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ് (സ്പേസ് ടെക്നോളജി), പ്രോഗ്രാമർ, സിസ്റ്റം മാനേജർ/ അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ സയന്റിസ്റ്റ്, ക്ലൗഡ് എൻജിനിയർ, യു.ഐ/ യു.എക്സ് ഡിസൈനർ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പാനൽ തയ്യാറാക്കുന്നത്. ഉയർന്ന പ്രായപരിധി 36 വയസ്സ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്സൈറ്റിൽ ഒക്ടോബർ 8ന് മുമ്പ് അപ്‌ലോഡ് ചെയ്യണം. വെബ്സൈറ്റ് www.ksrec.kerala.gov.in ഫോൺ നം. 0471 2301167.
