ആലപ്പുഴ ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എഡിഎം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ പ്രവാസി പരാതി പരിഹാര സമിതി യോഗം ചേർന്നു. ഇൻഷുറൻസ് പരിരക്ഷ, പ്രവാസി ക്ഷേമ പെൻഷൻ, ചികിത്സ സഹായം തുടങ്ങി ഒമ്പത് അപേക്ഷകളാണ് സമിതിക്ക് ലഭിച്ചത്. പരാതികൾക്ക് കൃത്യമായ പരിഹാരം സമിതി നിർദ്ദേശിച്ചു.
എഡിഎമ്മിൻ്റെ ചേംബറില്‍ ചേർന്ന യോഗത്തിൽ എൽഎസ്ജിഡി അസിസ്റ്റൻ്റ് ഡയറക്ടർ സി കെ ഷിബു, എൽഎസ്ജിഡി ജൂനിയർ സൂപ്രണ്ട് എസ് സുജാത, പ്രവാസി ക്ഷേമനിധി ബോർഡ് എറണാകുളം റീജിയണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ സി പി തസ്നീം, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻ്റർ മാനേജർ എസ് സഫറുല്ല, പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥർ, പ്രവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
