കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് വികസനത്തിൽ സമഗ്രമായ മുന്നേറ്റത്തിനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ച ഓപ്പൺ ഫോറം ശ്രദ്ധേയമായി. പ്രാദേശിക വികസനം, സംരംഭകത്വം, കാർഷികരംഗം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നവീനമായ ആശയങ്ങൾ നടപ്പിലാക്കേണ്ട അനിവാര്യതയെ കുറിച്ച് നിർദ്ദേശങ്ങൾ ഉയർന്നു.

ഉന്നത വിദ്യാസമുള്ള വനിതകൾക്ക് പ്രാദേശിക തൊഴിൽ അവസരങ്ങൾ ഒരുക്കുക, പഞ്ചായത്തിന് തന്നത് വരുമാനം സൃഷ്ടിക്കുന്ന രീതിയിൽ എക്കോ ഹിസ്റ്റോറിക്കൽ പാർക്ക് സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,കുടുംബശ്രീ സജീവമാക്കുക, തൊഴിൽ സേന സൃഷ്ടിക്കുക, കർഷക കൂട്ടായ്മ സൃഷ്ടിക്കുക, തരിശു നിലങ്ങൾ ഉപയോഗപ്പെടുത്തി കാർഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക
തുടങ്ങിയ ആശയങ്ങളാണ് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചത്.