കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിനുള്ളില്‍ 72 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി അമരമ്പലം ഗ്രാമപഞ്ചായത്ത്. കാര്‍ഷിക രംഗത്ത് മൂന്നു കോടി 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന് മുഖേന നടപ്പിലാക്കി. കുടുംബാരോഗ്യ കേന്ദ്രം, സബ് സെന്ററുകള്‍ എന്നിവയുടെ വികസനം, മരുന്ന് വിതരണം, ഈവനിംഗ് ഒ പി സേവനം എന്നിവ രണ്ടു കോടി 40 ലക്ഷം രൂപ ചിലവഴിച്ച് ആരോഗ്യരംഗത്ത് പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന പ്രവര്‍ത്തനങ്ങളാണ്. വികസന മേഖലയില്‍ രണ്ടുകോടി 50 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. നാലു ഗവ. സ്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചു. മൃഗസംരക്ഷണ മേഖലയില്‍ മൂന്ന് കോടി 33 ലക്ഷം രൂപയും റോഡ് വികസനത്തില്‍ 15 കോടി രൂപയുമാണ് പഞ്ചായത്ത് ചെലവഴിച്ചത്. 19 വാര്‍ഡുകളിലായി 36 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി മാസത്തില്‍ 40,000 കിലോ മാലിന്യ ശേഖരണവും നടത്തി വരുന്നുണ്ട്.
ആറുകോടി 40 ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് പുനരുദ്ധാരണം, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, സ്കോളര്‍ഷിപ്പ് എന്നിവയും നല്കി. ലൈഫ് ഭവന പദ്ധതിയില്‍ 24 കോടി രൂപയാണ് ചെലവഴിച്ചത്. ചോര്‍ന്നൊലിക്കുന്ന 700ലധികം വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇതു കൂടാതെ വയോജനം, സാംസ്കാരികം, യുവജന ക്ഷേമം, ശിശു വികസനം, ടൂറിസം എന്നീ മേഖലയിലും ഭരണസമിതി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.
