വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീന്റെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ഷംലി വികസന രേഖ അവതരിപ്പിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ആരിഫ നാസര്‍, കരുണാകരന്‍, ആശാലത, കൃഷി ഓഫീസര്‍ കീര്‍ത്തി ചന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ ശില്പ പുരുഷോത്തമന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ സിജിന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.