താനാളൂർ വലിയപാടം, കോരങ്കാവ് അങ്കണവാടികൾ കായിക മന്ത്രി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇതോടെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ 38 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടമായി. സൗജന്യമായി വിട്ടു കിട്ടിയ ഭൂമിയിൽ മന്ത്രിയും താനൂർ എം.എൽ.എയുമായ വി. അബ്ദുറഹിമാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിച്ചവയാണ് അങ്കണവാടികൾ. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ് സ്വാഗതവും വാർഡ് മെമ്പർ ജസീന ഹാരിസ് നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികൾ, സി.ഡി.പി.ഒ. തുടങ്ങിയവർ സംബന്ധിച്ചു.