ജാഗ്രത സമിതികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. കളക്ടറേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. വസ്തു സംബന്ധമായ തർക്കം, അയൽവാസികൾ തമ്മിലുള്ള തർക്കം തുടങ്ങിയ കേസുകൾ ആണ് കൂടുതലും കമ്മീഷന് മുൻപാകെ എത്തിയത്. സ്ത്രീകൾക്ക് മേൽ ലോൺ പോലെയുള്ള കടബാധ്യതകൾ കൂടുന്നു എന്നും കമ്മീഷൻ പറഞ്ഞു.

ആകെ ലഭിച്ച 87 പരാതികളില്‍ 27 പരാതികള്‍ തീര്‍പ്പാക്കി.12 എണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ടും രണ്ടെണ്ണത്തിൽ ജാഗ്രതാ സമിതി റിപ്പോര്‍ട്ടും തേടി. 46 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
അദാലത്തില്‍ വനിത കമ്മീഷന്‍ പാനല്‍ അംഗങ്ങളായ അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനിസ ജബ്ബാർ, കൗൺസിലർ ആതിര ഗോപി, വനിത കമ്മീഷൻ എസ് ഐ മഞ്ജു, പൊലീസ് ഉദ്യോഗസ്ഥര്‍, വനിത കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.