വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കല്‍ (എസ്.ഐ.ആര്) നടപടികളുടെ ഭാഗമായ സംശയനിവാരണം, ബോധവത്കരണം ലക്ഷ്യമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ മണൽശിൽപം.
എന്യൂമറേഷൻ ഫോം, ഇലക്ടറൽ റോൾ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എന്നിവയുടെ രൂപങ്ങളാണ് മണ്ണിൽ പുനഃസൃഷ്ടിച്ചത്. വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും പട്ടികയിൽ പേര് ചേർക്കേണ്ടതിന്റെ മാർഗ്ഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പരിപാടി. എസ്.ഐ.ആർ നെക്കുറിച്ച് പ്രത്യേക വീഡിയോ പ്രദർശനവും നടന്നു.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബി ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
