വരാനിരിക്കുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം ഡെമോണ്‍സ്ട്രേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നതാണ് ഇ.വി.എം ഡെമോണ്‍സ്ട്രേഷന്‍ സെന്ററിന്റെ പ്രഥമ ലക്ഷ്യം. മലപ്പുറം കളക്ടറേറ്റില്‍ നടന്ന പരിപാടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റില്‍ ആക്‌സസ് കഫെ നടത്തുന്ന ഭിന്നശേഷിക്കാരനായ ശംസുദ്ധീന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍ ജയന്തി, എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ജയശ്രീ, സീനിയര്‍ സൂപ്രണ്ട് അന്‍സു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
