മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു /ഐടിഐ യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. താത്പര്യമുള്ളവര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (8 കോപ്പി),എന്നിവ സഹിതം രാവിലെ 10ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 0483-2734737, 8078428570