ഇടുക്കി ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് നിയോഗിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയും നിയോഗിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ് നടന്നത്. ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലുമായി ആകെ 1076 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. മൂന്ന് ഘട്ടമായാണ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 24 മുതല്‍ 29 വരെ നിയോഗിക്കപ്പെട്ട മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനവും നല്‍കും. order.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പോളിങ് ഉദ്യോഗസ്ഥരുടെ നിയമന വിവരങ്ങള്‍ അറിയാന്‍ കഴിയും.

കളക്ടറുടെ ചേമ്പറില്‍ നടന്ന റാന്‍ഡമൈസേഷന് ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് നേതൃത്വം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, ഇലക്ഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.