കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ- ഐ.എ.എസ് അക്കാഡമിയിൽ 2026-27 വർഷത്തെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പൊതുവിഭാഗ വിദ്യാർഥികളുടെ ഫീസ് 50,000 രൂപയാണ്. അർഹതയുള്ള വിദ്യാർഥികൾക്ക് 50 ശതമാനം വരെ ഫീസിളവുണ്ട്. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കുകയോ, kileiasacademy@gmail.com ലേക്ക് ഇ-മെയിൽ അയക്കുകയോ 8075768537 ലേക്ക് വാട്സാപ്പ് ചെയ്യുകയോ, 0471 2479966, 8075768537 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.
