കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണം പടിഞ്ഞാറത്തറ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി. സജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ജയേഷ് മുഖ്യപ്രഭാഷണം നടത്തി. പടിഞ്ഞാറത്തറ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ കിഷോര്‍കുമാര്‍ ദിനാചരണപ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ. അജയന്.കെ.എസ്., പി.ടി.എ.പ്രസിഡണ്ട് കെ.എം.രാഘവന്, കാപ്പുകുന്ന് പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന, പ്രിന്‍സിപ്പാള്‍ എഫ്.ഇ.ജെ പോള്‍, ഹെഡ്മിസ്റ്ററസ് ടെസ്സി മാത്യൂ അസി. ലെപ്രസി ഓഫീസര്‍ ബി.ഡി. സാനു, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കാപ്പുകുന്ന് പി.എച്ച്.സി. പരിസരത്ത് നിന്നും ആരംഭിച്ച ബോധവല്‍ക്കരണ ജാഥ പടിഞ്ഞാറത്തറ എസ്.ഐ. പി.എ.അബൂബക്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ പനമരം ഗവ. നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ , പടിഞ്ഞാറത്തറ ജി.എച്ച്.എസ്.ലെ എന്‍.എസ്.എസ്., എസ്.പി.സി., ജെ.ആര്.സി. വോളണ്ടിയര്‍മാര്‍ ആഷാപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
