മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും
രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് -ആദിത്യ വേമ്പനാട്ടു കായലില്‍ സവാരി തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. മാര്‍ച്ച് ആറ് വൈകുന്നേരം അഞ്ചിന് വൈക്കം ബീച്ചില്‍ നടക്കുന്ന വാര്‍ഷികാഘോഷപരിപാടികള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടന്, എ.എം. ആരിഫ്, ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടന്, എ.എം. ആരിഫ്, ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് 2017 ജനുവരിയില്‍ നീറ്റിലിറക്കിയ ആദിത്യ വേമ്പനാട്ടു കായലിലെ വൈക്കം ജെട്ടി – തവണക്കടവ് റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ ദൂരം ദിവസേന 22 ട്രിപ്പ് നടത്തും. മൂന്ന് വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലധികം പേര് ഇതില്‍ യാത്ര ചെയ്തു. സൗരോര്‍ജ്ജം ഉപയോഗിച്ച് ഇതുവരെ 70,000 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തി. ഇതുമൂലം 75 ലക്ഷം രൂപയും ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഡീസലുമാണ് ലാഭം.
ഇരുപതു മീറ്റര്‍ നീളവും ഏഴു മീറ്റര്‍ ആഴവുമുള്ള ബോട്ടില്‍ ഒരേസമയം 75 പേര്‍ക്ക് ഇരിക്കാം. മലിനീകരണം തെല്ലുമില്ല എന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാന ജലഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കിയ മാതൃക കണ്ടു പഠിക്കാന്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതുവരെ എത്തിയിട്ടുണ്ട്.