പാലക്കാട് ജില്ലയില്‍ 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ബാങ്ക് റിജക്ഷന് കേസുകളിലെ അപാകത ടെലിഫോണ്‍ മുഖാന്തിരം പരിഹരിക്കുന്നതിന് പാലക്കാട് കലക്ടറേറ്റില്‍ 0491-2505209 നമ്പറില്‍ കാള്‍ സെന്റര്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നേരിട്ട് ഹാജരാവാതെ തന്നെ ഗുണഭോക്താക്കള്‍ക്ക് ടെലിഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട് അപാകതകള്‍ പരിഹരിക്കുന്നതിനുളള നടപടിയെടുക്കും.
2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് 75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ച വീടുകളുടെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് അടുത്ത രണ്ടു ഗഡു ഒറ്റത്തവണയായി നല്‍കുന്നതിനും, അടിയന്തിര സഹായം അനുവദിച്ചതില്‍ ബാങ്ക് റിജക്ഷന് വന്ന കേസുകള്‍ പരിഹരിക്കുന്നതിനും കാള്‍ സെന്റര്‍ ആരംഭിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷ്ണര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.