തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ തലച്ചിറ ബണ്ട് നവീകരണ പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമതലത്തില്‍ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, വൈസ് പ്രസിഡന്റ് എല്‍ ജലജകുമാരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന റാണി, എസ് ഷീല, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രതിനിധി എ ലാസര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാഷണല്‍ റൂറല്‍ ആന്റ് അര്‍ബന്‍ മിഷന്‍ പദ്ധതിയിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് മുഖത്തല ബണ്ട് നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.
