നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കലയ്‌ക്കോട് കയര്‍ വ്യവസായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്ഥാപിച്ച ഡീഫൈബറിംഗ് മെഷീന്റേയും അനുബന്ധ ഉപകരണങ്ങളുടേയും  പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

കയര്‍ വികസന വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് യോഗത്തില്‍ അധ്യക്ഷനായി. പരവൂര്‍ നഗരസഭാ അധ്യക്ഷന്‍ കെ പി കുറുപ്പ് ഡീഫൈബറിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

രണ്ടാം കയര്‍ പുനഃസംഘടനയുടെ ഭാഗമായി കയര്‍ വികസന വകുപ്പ് എന്‍ സി ഡി സി യുമായി സഹകരിച്ച് 30 ലക്ഷം രൂപ ചെലവിലാണ് ഡീഫൈബറിംഗ്  മെഷീനും അനുബന്ധ ഉപകരണങ്ങളും വര്‍ക്ക് ഷെഡും സ്ഥാപിച്ചത്. കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല.
തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതെ സംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഈ സംവിധാനങ്ങള്‍ക്ക് കഴിയും.