പേരയം ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 22.8 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കുമ്പളം ബസ് സ്റ്റാന്‍ഡ് മുതല്‍ മൂപ്പന്‍തൊടി പൊയ്ക വരെയുഉള്ള 210 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ്, 35 മീറ്റര്‍ സംരക്ഷണഭിത്തി എന്നിവയും 33.3 ലക്ഷം ചെലവില്‍ കാരിക്കുഴി പള്ളി മുതല്‍ കുമ്പളം പങ്ക്രാസ് വൈദ്യന്‍ ജംഗ്ഷന്‍ വരെയുള്ള 1135 മീറ്റര്‍ റോഡ്, ഇന്റര്‍ലോക്ക് എന്നിവയുമാണ് പുനരുദ്ധാരണ പ്രവൃത്തികള്‍. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് റോഡിന്റെ നിര്‍മ്മാണം നടത്തുക.
