തിരുവനന്തപുരം ജില്ലയിലെ വ്യവസായികള്‍/സംരംഭകര്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍/അപേക്ഷകള്‍ എന്നിവയില്‍ നടപടി സ്വീകരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി തിരുവനന്തപുരം ജില്ലാ വ്യസായ കേന്ദ്രം മേയ് മാസത്തില്‍ ഒരു അദാലത്ത് സംഘടിപ്പിക്കുന്നു. വ്യവസായ വികസന ഓഫീസര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് ഏപ്രില്‍ 26 നു മുന്‍പായി അപേക്ഷകള്‍ നല്‍കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
